ZEP intro

☀️

സെഫ.

സെഫന്യാവ്

ഗ്രന്ഥകര്‍ത്താവ്

ഹിസ്കീയാവിന്‍റെ മകനായ അമര്യാവിന്റെ മകനായ ഗദല്യാവിന്റെ മകനായ കൂശിയുടെ മകന് സെഫന്യാവു എന്നാണ് എഴുത്തുകാരന് സ്വയം പരിചയപ്പെടുത്തുന്നത്. സെഫന്യാവു എന്നാല്‍ ദൈവത്താല്‍ പ്രതിരോധിക്കപ്പെട്ടു എന്നാണ് അര്‍ത്ഥം യിരെമ്യാവില്‍ പറഞ്ഞിരിക്കുന്ന പുരോഹിതന് (21:1; 29:25, 29; 37:3; 52:24). സെഫന്യാവിന്റെ പൂർവികർ രാജകുടുംബവുമായി ബന്ധമുള്ളവരാണെന്ന് പൊതുവെ പറയപ്പെടുന്നു. യെശയ്യാവിന്റെയും മീഖയുടെയും കാലഘട്ടം മുതൽ സെഫന്യാവ് ആണ് ആദ്യമായി യഹൂദയെക്കുറിച്ച് പ്രവചനം എഴുതുന്നത്.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി. മു. 640-607.

യഹൂദ രാജാവായ യോശീയാവിന്റെ കാലത്താണ് സെഫന്യാവിന്റെ ശുശ്രൂഷ.

സ്വീകര്‍ത്താവ്

തെക്കേ രാജ്യമായ യെഹുദയിലെ ജനത്തിന്. എല്ലായിടത്തുമുള്ള ദൈവജനത്തിന് പൊതുവായ സന്ദേശം.

ഉദ്ദേശം

ന്യായവിധിയെകുറിച്ചുള്ള പ്രധാനമായും മൂന്ന് ഉപദേശങ്ങൾ ഈ രചനയിൽ കാണുന്നു ദൈവമാണ് രാജ്യങ്ങൾക്കും പരമാധികാരി, ന്യായവിധി ദിനത്തിൽ ദുഷ്ടൻ ശിക്ഷിക്കപ്പെടുകയും നീതിമാൻ ആദരിക്കപ്പെടുകക്കപ്പെടുകയും ചെയ്യും, മാനസാന്തരപ്പെടുകയും തന്നില്‍ ആശ്രയം വയ്ക്കുകയും ചെയ്യുന്നവരെ ദൈവം അനുഗ്രഹിക്കുന്നു.

പ്രമേയം

ദൈവത്തിൻറെ മഹാദിവസം

സംക്ഷേപം

1. ദൈവത്തിൻറെ മഹാ സംഹാര ദിനത്തിൻറെ ആഗമനം — 1:1-18

2. പ്രതീക്ഷയുടെ ഇടവേള — 2:1-3

3. രാജ്യങ്ങളുടെ തകർച്ച — 2:4-15

4. യെരുശലേമിന്റെ തകർച്ച — 3:1-7

5. പ്രതീക്ഷകളുടെ മടക്കം — 3:8-20

Navigate to Verse