റോമ.
റോമർ
ഗ്രന്ഥകര്‍ത്താവ്
റോമ. 1:1 സൂചിപ്പിക്കുന്നത് അപ്പോസ്തലനായ പൗലോസാണ് എഴുത്തുകാരൻ. 16 - മത്തെ വയസ്സില് നീറോ റോമിന്റെ ചക്രവർത്തിയായി അവരോധിക്കപ്പെട്ടതിനു മൂന്നു വർഷത്തിനു ശേഷമാണ് യവന പട്ടണമായ കൊരിന്തിൽ വച്ച് പൗലോസ് ഈ ലേഖനം എഴുതുന്നത്. ലൈംഗിക അധാർമികതകയിലും വിഗ്രഹാരാധനയിലും മുഴുകി ജീവിച്ചിരുന്ന പേരുകേട്ട ഒരു യവന നഗരം ദൈവകൃപയുടെ ശക്തി മനുഷ്യന്റെ പാപ സ്വഭാവത്തിൽ വെളിപ്പെടുമ്പോൾ അവിടെ പരിപൂർണമായ ഒരു മാറ്റമാണ് സംഭവിക്കുന്നത്, അത് പൗലോസിന്റെ സാക്ഷ്യംകൂടിയാണ് സുവിശേഷത്തിന്റെ അന്തസത്തയുടെ ഒരു സംക്ഷേപവും അതിൻറെ പ്രസക്ത ഭാഗങ്ങളും ദൈവത്തിന്റെ വിശുദ്ധി, മനുഷ്യന്റെ പാപം, യേശുക്രിസ്തുവിലെ രക്ഷണൃ പദ്ധതി.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 57.
റോം ആണ് പ്രധാനപ്പെട്ട സ്ഥലം.
സ്വീകര്‍ത്താവ്
ദൈവത്തിന്റെ ജനമായി വിളിക്കപ്പെട്ട സഭയുടെ അംഗങ്ങളായ റോമിലെ ക്രൈസ്തവ സമൂഹം.
ഉദ്ദേശം
ക്രൈസ്തവ ഉപദേശങ്ങളുടെ ചിട്ടയായ അവതരണമാണ് റോമാ ലേഖനം മാനവരാശിയുടെ പാപം മുതല്‍ പൗലോസ് സംവദിക്കുന്നു ദൈവത്തോട് മത്സരിച്ചത് മുഖാന്തരം എല്ലാവരും പാപത്തിന്റെ അടിമകളായി. എന്നാൽ ദൈവം തൻറെ കൃപയാൽ വിശ്വാസംമൂലം യേശുക്രിസ്തു മുഖാന്തരം രക്ഷ വാഗ്ദാനം ചെയ്യുന്നു. ദൈവത്താൽ നാം നീതീകരിക്കപ്പെടുന്നതു നിമിത്തം വീണ്ടെടുപ്പ് പ്രാപിക്കുന്നു യേശുവിൻ രക്തം നമ്മുടെ പാപത്തെ മറക്കുന്നു. പാപത്തിന്റെ ശിക്ഷയായ മരണത്തില്‍നിന്നും ഒരു വ്യക്തിക്ക് എങ്ങനെ രക്ഷപ്രാപിക്കാം എന്ന് പൂർണ്ണവും യുക്തിക്കൊത്ത നിലയിലും പൗലോസ് അവതരിപ്പിക്കുന്നു.
പ്രമേയം
ദൈവനീതി
സംക്ഷേപം
1. പാപത്തിന്റെ ശിക്ഷയും, നീതിയുടെ ആവശ്യകതയും — 1:18-3:20
2. നീതിയായി കണക്കിടുക., നീതീകരണം. — 3:21-5:21
3. നീതിയുടെ പകർച്ച, വിശുദ്ധീകരണം — 6:1-8:39
4. ഇസ്രായേലിനോടുള്ള ദിവ്യമായ കരുതൽ — 9:1-11:36
5. നീതീ കരണത്തിന്റെ പ്രായോഗികത — 12:1-15:13
6. വ്യക്തിപരമായ സന്ദേശം — 15:14-16:27