MIC intro

☀️

മീഖാ

മീഖാ

ഗ്രന്ഥകര്‍ത്താവ്

മീഖാ പ്രവാചകനാണ്​എഴുത്തുകാരന്. ഗ്രാമീണനായ ഈ പ്രവാചകൻ, അധാർമികതയും വിഗ്രഹാരാധനയും കൊടികുത്തിവാഴുന്ന സമൂഹത്തിന്റെ മേല്‍ വരുന്ന ദൈവകോപത്തിന്റെ ന്യായവിധിയെക്കുറിച്ചുള്ള പ്രവചനവുമായി നഗരത്തിലേക്ക് അയക്കപ്പെടുന്നു. കർഷകരുടെ ഇടയിൽനിന്നും വന്നതായ പ്രവാചകൻ രാജ്യത്തിന്‍റെ അപരിഷ്കൃതമായ ഇടങ്ങളിലുള്ള ജീവിത രീതിയെ കുറിച്ച് വ്യക്തമായ അറിവുള്ള താന്‍ സമൂഹത്തിൽ തിരസ്കൃതരായവരുടെ പ്രശ്നങ്ങളെപ്പറ്റി ശ്രദ്ധാലുവയിരുന്നു. യേശുക്രിസ്തുവിനെ ജനനത്തെക്കുറിച്ച് വളരെ പ്രാധാന്യത്തോടെയുള്ള പരാമര്‍ശങ്ങളില്‍ അവൻറെ ജനനം ബേതലഹേമിൽ ആയിരിക്കുമെന്ന് ഏതാണ്ട് 700 വർഷം മുമ്പ് മീഖ പ്രവചിക്കുന്നു.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം കി. മു. 730-650.

വടക്കൻ ഇസ്രായേലിന്റെ പതനത്തിന് മുൻപാണ് മീഖാ ഈ പ്രവചനത്തിന്റെ പലഭാഗങ്ങളും എഴുതിയിട്ടുള്ളത്. മറ്റു ഭാഗങ്ങൾ ബാബിലോണിയൻ പ്രവാസ കാലത്തോ അല്ലെങ്കിൽ പ്രവാസത്തിനുശേഷമോ എഴുതപ്പെട്ടതായി കണക്കാക്കപ്പെടുന്നു.

സ്വീകര്‍ത്താവ്

യിസ്രായേലിനെയും യെഹൂദയെയും പരാമർശിച്ചുകൊണ്ടാണ് മീഖയുടെ പ്രവചനങ്ങൾ.

ഉദ്ദേശം

രണ്ടു പ്രാധാന പ്രവചനങ്ങൾ ഈ പുസ്തകത്തിലുണ്ട് ഒന്ന് ഇസ്രായേലിന്റെയും യഹൂദയുടെയും ന്യായവിധി മറ്റൊന്ന് സഹസ്രാബ്ദ വാഴ്ചയിൽ ദൈവജനത്തെ പുനസ്ഥാപിക്കുന്നതും. ദൈവം തന്റെ പ്രവർത്തിയെ ജനത്തിന് ബോധ്യപ്പെടുത്തി കൊടുക്കുന്നു. അവർ അവനെ മറന്നുവെങ്കിലും ദൈവം കൈവിടുന്നില്ല.

പ്രമേയം

ദിവ്യ ന്യായവിധി.

സംക്ഷേപം

1. ന്യായവിധിക്കായി ദൈവം വരുന്നു — 1:1-2:13

2 നാശത്തിന്റെ സന്ദേശം — 3:1-5:15

3. ശിക്ഷയുടെ സന്ദേശം — 6:1-7:10

4. ഉപസംഹാരം — 7:11-20

Navigate to Verse