JOS intro

☀️

യോശുവ

യോശുവ

ഗ്രന്ഥകര്‍ത്താവ്

യോശുവയുടെ പുസ്തകം എഴുത്തുകാരനെ സ്പഷ്ടമാക്കുന്നില്ല. നുന്റെ മകനായ യോശുവ എന്നതിനെക്കാൾ മോശെയുടെ പിൻഗാമിയും യിസ്രായേലിന്റെ നേതാവ് എന്ന നിലയിലുമാണ് ഈ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്. ശേഷമുള്ള പലഭാഗങ്ങളും യോശുവയുടെ മരണശേഷം മറ്റൊരു വ്യക്തിയായിരിക്കാം എഴുതിയിട്ടുള്ളത്. യോശുവയുടെ മരണത്തെ തുടർന്ന് പലഭാഗങ്ങളിലും പുനക്രമീകരങ്ങള്‍ നടത്തിയിട്ടുണ്ട്. മോശെയുടെ നിര്യാണം മുതൽ യോശുവയുടെ നേതൃത്വത്തിൽ കനാന് കീഴടക്കുന്നത് വരെയുള്ള ചരിത്രമാണ് ഈ പുസ്തകത്തിന് ഇതിവൃത്തം.

എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും

ഏകദേശം ക്രി, മു. 1,405 - 1,385.

ഒരുപക്ഷേ കനാൻ നാട് കീഴടക്കപ്പെട്ടതിനുശേഷം ആയിരിക്കാം ഈ പുസ്തകം എഴുതപ്പെട്ടത്.

സ്വീകര്‍ത്താവ്

യിസ്രായേൽ ജനത്തിനും, വരുവാനിരിക്കുന്ന തലമുറകൾക്കും വേണ്ടിയാണ് യോശുവ എഴുതിയത്.

ഉദ്ദേശം

ദൈവം വാഗ്ദത്തം ചെയ്ത ദേശത്ത് യിസ്രായേൽജനം നടത്തിയ യുദ്ധങ്ങളെ കുറിച്ചുള്ള ചരിത്ര വിവരണമാണ് ഈ പുസ്തകം നൽകുന്നത്. ഈജിപ്തിൽ നിന്നുള്ളപുറപ്പാടിനെ തുടർന്ന് 40 വർഷത്തെ മരുഭൂ പ്രണയപ്രയാണം ശേഷം വാഗ്ദത്തദേശത്തേക്ക് പ്രവേശിച്ചു അവിടുത്തെ ജനത്തെ തോൽപ്പിച്ച് ദേശം കൈവശമാക്കുവാന്‍ തയ്യാറെടുക്കുന്ന യിസ്രായേൽ ജനത. എപ്രകാരമാണ് തിരെഞ്ഞെടുക്കപ്പെട്ട ദൈവജനം ഉടമ്പടിയുടെ കീഴില്‍ വാഗ്ദത്തദേശത്ത് സ്ഥാപിക്കപ്പെട്ടത്. പൂർവികർക്കും സീനായ് പര്‍വ്വതത്തില്‍ വച്ച് ജനതക്കും നല്കപ്പെട്ട തൻറെ വാഗ്ദത്തത്തിന്മേലുള്ള യഹോവയുടെ വിശ്വസ്തതയുടെ രേഖയാണ് ഈ പുസ്തകം. ദൈവജനത്തിന് ഉടമ്പടിയോടുള്ള സമർപ്പണവും, കൂറും ഐക്യതയും, ഉയർന്ന ധാർമികതയും വരും തലമുറയ്ക്ക് പകർന്നുകൊടുക്കാൻ പ്രാപ്തരാക്കുന്നു.

പ്രമേയം

കീഴടക്കല്‍

സംക്ഷേപം

1. വാഗ്ദത്ത നാട്ടിലേക്കുള്ള പ്രവേശനം — 1:1-5:12

2. ദേശം കൈവശമാക്കും — 5:13-12:24

3. ദേശം വിഭജിക്കുന്നു — 13:1-21:45

4. ഗോത്രങ്ങളുടെ ഐക്യവും ദൈവത്തോടുള്ള കൂറും — 22:1-24:33

Navigate to Verse