യെശ.
യെശയ്യാവ്
ഗ്രന്ഥകര്‍ത്താവ്.
ഗ്രന്ഥകാരന്റെ പേരിൽനിന്നാണ് പുസ്തകത്തിന്‍റെ പേര് എടുത്തിട്ടുള്ളത് അദ്ദേഹം ഒരു പ്രവാചക സ്ത്രീയെ വിവാഹം ചെയ്യുകയും അതിൽ രണ്ട് ആൺമക്കളും പിറന്നു എന്ന് പറഞ്ഞിരിക്കുന്നു. (7:3; 8:3) ഉസ്സിയാവ്, യോഥാം ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലത്താണ് യെശയ്യാവിന്റെ ശുശ്രൂഷ. മനശ്ശെ രാജാവിന്‍റെ കാലത്ത് അമ്പതിനടുത്ത് പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിൻറെ മരണം സംഭവിച്ചത്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 740-680.
ഉസ്സിയാ രാജാവിന്റെ ഭരണത്തിന്റെ അവസാനഘട്ടത്തിലാണ് ഈ പുസ്തകത്തിന്റെ രചന ആരംഭിച്ചത് യോഥാം ആഹാസ്, ഹിസ്കിയാവ് എന്നിവരുടെ കാലഘട്ടത്തിൽ തുടരുന്നു.
സ്വീകര്‍ത്താവ്
ദൈവ നിയമങ്ങളെ തിരസ്കരിച്ച യഹൂദ ജനത്തോട് ആണ് ഈ പ്രവചനങ്ങളെ യെശയ്യാവ് വിളിച്ചു പറഞ്ഞു.
ഉദ്ദേശം
പഴയനിയമത്തിലൂടെ യേശുക്രിസ്തുവിനെക്കുറിച്ച് ഒരു സമഗ്രമായ ഒരു പ്രാവചനിക ചിത്രം നൽകുക. യേശുവിന്‍റെ വരവിന്റെ പ്രഖ്യാപനവും (40:3-5), കന്യകാ ജനനം (7:14), സുവിശേഷത്തിന്റെ ഘോഷണം (61:1), പീഡാനുഭവമരണം (52:13-53:12), പുനരാഗമനം (60:2-3). എന്നീ വിഷയങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. യഹൂദാ രാജ്യത്തിന്‍റെ പ്രവാചകനായി ആദ്യം വിളിക്കപ്പെട്ടത് യെശയ്യാവ് ആണ്. യഹൂദ്യ ഒരു ഉണർവിന്‍റെയും അതുപോലെ മത്സരത്തെയും അവസ്ഥയിലൂടെ കടന്നു കൊണ്ടിരിക്കുകയായിരുന്നു യഹൂദര്‍ ഈജിപ്തുകാരുടെയും അശ്ശുര്യരുടെയും ആക്രമണഭീഷണിയില് ആയിരുന്നുവെങ്കിലും കരുണാമയനായ ദൈവം അവരെ അതിന് ഏല്പിച്ചില്ല. പാപ ജീവിതത്തിൽ നിന്നുള്ള മാനസാന്തരവും ഭാവിയില്‍ വരുവാനിരിക്കുന്ന ദൈവീക വീടുതലിന്റെ പ്രത്യാശയും ആണ് ഈ പുസ്തകത്തിന്റെ സന്ദേശം.
പ്രമേയം
രക്ഷ
സംക്ഷേപം
1. യഹൂദയുടെ വഷളത്വം — 1:1-12:6
2. അന്യദേശങ്ങള്‍ക്ക് എതിരായുള്ള വഷളത്വം — 13:1-23:18
3. വരുവാനിരിക്കുന്ന പീഢനം — 24:1-27:13
4. ഇസ്രായേലിന്റെയും യഹൂദയുടെയും വഷളത്വം — 28:1-35:10
5. മശിഹായുടെ രക്ഷ, — 49:1 - 57:21
6. സമാധാനത്തിനുള്ള ദൈവിക പദ്ധതി — 58:1 - 66:24