യെഹെ.
യെഹെസ്കേൽ
ഗ്രന്ഥകര്‍ത്താവ്
ബുസ്സിയുടെ മകനും പ്രവാചകനും പുരോഹിതനുമായ യെഹസ്കിയേല്‍. യെരുശലേമിലെ ഒരു പൗരോഹിത്യ കുടുംബത്തിൽ ജനിച്ച അദ്ദേഹം ബാബേൽ പ്രവാസത്തിൽ യഹൂദ ജനത്തോടൊപ്പം ജീവിച്ചു യെഹസ്കേലിന്റെ പൗരോഹിത്യ പാരമ്പര്യം തൻറെ പ്രവാചക ശുശ്രൂഷയിലൂടെ പ്രകാശിക്കുന്നു. ദൈവാലയം, പൗരോഹിത്യം, ദൈവമഹത്വം, യാഗങ്ങൾ, തുടങ്ങിയ വിഷയങ്ങള്‍ക്ക് അദ്ദേഹത്തിന് എഴുത്തില് പ്രത്യേക പരാമർശങ്ങളുണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 593-570.
ബാബിലോണിൽ വച്ചാണ് പുസ്തകത്തിന് രചന നടന്നിട്ടുള്ളത് എങ്കിലും അദ്ദേഹത്തിൻറെ പ്രവചനങ്ങൾ ഇസ്രായേലിനെ സംബന്ധിച്ചും അതിന്റെ അയല്‍രാജ്യങ്ങളെയും കുറിച്ചാണ്.
സ്വീകര്‍ത്താവ്
സ്വദേശത്തും ബാബിലോണില്‍ പ്രവാസത്തിലും ആയിരിക്കുന്ന യിസ്രായേല്‍ ജനത്തിനാണ് ഈ പുസ്തകം എഴുതിയിട്ടുള്ളത്.
ഉദ്ദേശം
പാപത്തിൽ മുഴുകി യാതൊരു പ്രത്യാശയും ഇല്ലാതെ കഴിയുന്ന ഒരു തലമുറക്കാണ് യെഹസ്കിയേൽ ശുശ്രൂഷ ചെയ്തത്. അദ്ദേഹം തന്റെ പ്രവാചക ശുശ്രൂഷയിലൂടെ ജനത്തെ അനുതാപത്തിലേക്കും അതുവഴി ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവരുവാൻ ശ്രമിച്ചു. ദൈവം പലപ്പോഴും മനുഷ്യരെ തന്റെ ദൂതന്മാരാക്കി അയക്കുന്നു. പരാജയപ്പെടുമ്പോഴും നിരാശയിൽ ആയിരിക്കുമ്പോഴും ദൈവത്തെ അംഗീകരിക്കുകയും, ദൈവവചനം ഒരിക്കലും നശിക്കുന്നില്ല എന്നും ദൈവം സർവ്വവ്യാപി ആയതിനാൽ എവിടെയും ദൈവത്തെ ആരാധിക്കാനായി സാധിക്കും എന്ന് അദ്ദേഹം പഠിപ്പിച്ചു. സ്വയം നഷ്ടപ്പെട്ടവരായി നിരാശപ്പെടുന്ന സമയത്ത് ദൈവസന്നിധിയിലേക്ക് നോക്കി സ്വയം പരിശോധിച്ചു ദൈവത്തിലേക്ക് പ്രത്യാശ അർപ്പിക്കുവാൻ ഈ പുസ്തകം ഓര്മിപ്പിക്കുന്നു.
പ്രമേയം
ദൈവമഹത്വം
സംക്ഷേപം
1. യെഹെസ്കിയേല്‍ വിളിക്കപ്പെടുന്നു — 1:1-3:27
2. യെരുശലേമിനും, ദൈവാലയത്തിനും, യഹൂദക്കും വിരോധമായ പ്രവചനം — 4:1-24:27
3. രാജ്യങ്ങളെപ്പറ്റിയുള്ള പ്രവചനങ്ങൾ — 25:1-32:32
4. യിസ്രായേലിനെ സംബന്ധിച്ചുള്ള പ്രവചനങ്ങൾ — 33:1-39:29
5. പുനസ്ഥാപനത്തിന്റെ ദർശനം — 40:1-48:35