ദാനീ.
ദാനീയേല്‍
ഗ്രന്ഥകര്‍ത്താവ്
ബാബിലോൺ പ്രവാസ കാലഘട്ടത്തിലാണ് ദാനിയേൽ ഈ പുസ്തകത്തിന്റെ രചന നിർവ്വഹിച്ചത് ദൈവം എന്റെ ന്യായാധിപതി എന്നാണ് ദാനിയേല്‍ എന്ന പേരിന്റെ അർത്ഥം. പലഭാഗങ്ങളിലും ദാനിയേലിനെ ഗ്രന്ഥകർതൃത്വം ഉറപ്പിക്കുന്ന പരാമർശങ്ങളുണ്ട് ഉദാ: 9:2; 10:2. ബാബിലോണിന്റെ തലസ്ഥാന നഗരിയിൽ ഉന്നതമായ ഉദ്യോഗത്തിൽ ഇരുന്ന കാലഘട്ടത്തിൽ തനിക്കുണ്ടായ അനുഭവങ്ങളും ലഭിച്ച വെളിപ്പാടുകളാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്. അന്യദേശത്ത് അന്യ സംസ്കാരത്തിൽ താൻ ദൈവത്തോട് കാണിച്ച് വിശ്വസ്തത ദാനിയേലിനെ മറ്റേത് വ്യക്തികളിലും വിശേഷതയുള്ളവനാക്കി.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി. മു. 605-530.
സ്വീകര്‍ത്താവ്
പ്രവാസത്തിൽ ഇരിക്കുന്ന യിസ്രായേൽജനം, എല്ലാ വായനക്കാർക്കും വേണ്ടി.
ഉദ്ദേശം
ദാനിയേലിന്റെ പ്രവചനങ്ങളും, ദർശനങ്ങളും പ്രവർത്തനങ്ങളുമാണ് ഈ പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത് തന്നെ അനുഗമിക്കുന്നവർക്ക് ദൈവം വിശ്വസ്തനെന്നു ഈ പുസ്തകം പഠിപ്പിക്കുന്നു ദൈവജനം ലോകത്തോടുള്ള ചുമതലകൾ നിർവഹിക്കുമ്പോഴും പ്രലോഭനങ്ങളും നിര്‍ബന്ധങ്ങളും ഉണ്ടാവാം എന്നാൽ അവിടെയും ദൈവത്തോടുള്ള വിശ്വസ്തത കാത്തുസൂക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.
പ്രമേയം
ദൈവത്തിൻറെ പരമാധികാരം
സംക്ഷേപം
1. പ്രതിമയുടെ സ്വപ്നം ദാനിയേൽ വ്യാഖ്യാനിക്കുന്നു — 1:1-2:49.
2. എബ്രായ ബാലന്മാർ തീച്ചൂളയിൽ നിന്ന് വിടുവിക്കപ്പെടുന്നു — 3:1-30
3. നെബുക്കദ്നേസ്സരിന്റെ സ്വപ്നം — 4:1-37
4. ചുവരെഴുത്ത് ദർശനം, ദാനിയേൽ നാശത്തെക്കുറിച്ച് പ്രവചിക്കുന്നു — 5:1-31
5. ദാനിയേല്‍ സിംഹക്കുഴിയിൽ — 6:1-28
6. നാല് ജീവികളുടെ ദർശനം — 7:1-28
7. കോലാട്ടുകൊറ്റന്റെയും കൊമ്പിന്റെയും ദർശനം — 8:1-27
8. ദാനിയേലിന്റെ പ്രാർത്ഥനയ്ക്ക് മറുപടി ലഭിക്കുന്നു — 9:1-27
9. അവസാനത്തെ മഹായുദ്ധത്തെ പറ്റിയുള്ള ദർശനം — 10:1-12:13