ആമോ.
ആമോസ്
ഗ്രന്ഥകര്‍ത്താവ്
ആമോസ്പ്രവാചകനാണ് ഈ പുസ്തകത്തിന്റെ എഴുത്തുകാരൻ. തെക്കോവയിൽ ഒരു കൂട്ടം ഇടയന്മാരുടെ മധ്യത്തിലാണ് ആമോസ് പാർത്തിരുന്നത്. താനൊരു പ്രവാചക കുടുംബത്തിൽ നിന്നല്ല വന്നിട്ടുള്ളതെന്നും സ്വയം ഒരു പ്രവാചകനായി കരുതുന്നില്ല എന്നും ആമോസ് വ്യക്തമാക്കിയിട്ടുണ്ട് ദൈവം വെട്ടുക്കിളി കൊണ്ടും തീകൊണ്ടും ദേശത്തെ ന്യായംവിധിക്കും എന്ന അരുളി ചെയ്തപ്പോൾ ആമോസ് പ്രവാചകന്റെ പ്രാർത്ഥനയാൽ യിസ്രായേൽ ജനത്തെ അത് വിട്ടുമാറുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രി മു. 760-750.
വടക്കേ രാജ്യത്തെ ബെതേലിലും ശമര്യയിലുമാണ് ആമോസ് ശുശ്രൂഷിച്ചത്.
സ്വീകര്‍ത്താവ്
വടക്കേ രാജ്യത്തിലെ നിവാസികൾ ആണ് ഇതിലെ പ്രധാന ശ്രോതാക്കൾ അതുപോലെ മറ്റു വായനക്കാർ.
ഉദ്ദേശം
നിഗളം ദൈവം വെറുക്കുന്നു. സ്വയം പ്രാപ്തരായി എന്ന മിഥ്യാധാരണ തങ്ങൾക്ക് എല്ലാം നൽകിയ ദൈവത്തെ ഉപേക്ഷിക്കുവാൻ കാരണമായിത്തീർന്നു. കര്‍ത്താവ് എല്ലാവരെയും അംഗീകരിക്കുന്നു. ദരിദ്രരെ ചൂഷണം ചെയ്യുന്നതിനെതിരെ ദൈവം മുന്നറിയിപ്പ് നൽകുന്നു ദൈവത്തെ മാനിച്ചുകൊണ്ട് സത്യത്തിൽ അവനെ ആരാധിപ്പാൻ ദൈവം ജനത്തോട് ആവശ്യപ്പെടുന്നു. മറ്റുള്ളവരെ അവഗണിച്ച് അവരെ കാര്യസാധ്യത്തിനുവേണ്ടി ചൂഷണം ചെയ്യുകയും സ്വന്തം കാര്യങ്ങൾക്ക് വേണ്ടി മാത്രം ചിന്തിക്കുകയും ചെയ്യുന്ന യിസ്രായേലിനോടാണ് ആമോസ് ഈ സന്ദേശം അറിയിക്കുന്നത്.
പ്രമേയം
ന്യായവിധി
സംക്ഷേപം
1. ദേശത്തിൻറെ നാശം — 1:1-2:16
2. പ്രവാചക വിളി — 3:1-8
3. ഇസ്രായേലിന്മേല്‍ ഉള്ള ന്യായവിധി — 3:9-9:10
4. പുനസ്ഥാപനം — 9:11-15