2 പത്രൊ.
2 പത്രൊസ്
ഗ്രന്ഥകര്‍ത്താവ്
ലേഖകൻ അപ്പോസ്തലനായ പത്രോസ്. 1:1 താന്‍ യേശുവിന്‍റെ രൂപാന്തരപ്പെടലിനു സാക്ഷിയായിരുന്നു. (1:16-18), സുവിശേഷങ്ങളില്‍പറയുന്ന പ്രകാരം അവിടെ യേശുവിനൊപ്പം മറുരൂപ മലയില്‍ ഉണ്ടായിരുന്ന മൂന്ന് പേരില്‍ ഒരാള്‍ പത്രോസ് ആയിരുന്നു. (മറ്റുള്ളവര്‍ യാക്കോബ്, യോഹന്നാന്) ലേഖകന്റെ നിര്യാണത്തെക്കുറിച്ച് പരാമര്‍ശിച്ചിരിക്കുന്നിടത്ത് രക്തസാക്ഷിത്വമാകാം ഉദ്ദേശിക്കുന്നത്. (1:14) യോഹ 21:18-19 യേശു പത്രോസിന്റെ രക്തസാക്ഷിത്വത്തെപ്പറ്റി പ്രസ്താവിക്കുന്നു.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം 65 - 68.
ഒരുപക്ഷേ റോമിൽവച്ച് ആയിരിക്കാം ഈ ലേഖനം എഴുതിയിട്ടുള്ളത് കാരണം തന്റെ അവസാന നാളുകൾ അവിടെയാണ് ചിലവഴിച്ചത്.
സ്വീകര്‍ത്താവ്
ഒന്നാമത്തെ ലേഖനം പോലെതന്നെ വടക്കേ ഏഷ്യാമൈനറിൽ പാര്‍ക്കുന്ന ക്രൈസ്തവജനത്തിനാണ് ഇതെഴുതുന്നത്.
ഉദ്ദേശം
വിശ്വാസത്തിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഓര്‍മ്മപ്പെടുത്തുക (1:12-13, 16-21) വരും തലമുറയിലെ വിശ്വാസികള്‍ക്കുള്ള ഉള്ള അപ്പോസ്തലിക പാരമ്പര്യ നിർദ്ദേശങ്ങൾ (1:15) ക്രിസ്ത്യാനികള്‍ നേരിടുവാന്‍ പോകുന്ന അപകടങ്ങള്‍ (1:13-14; 2:1-3), ദുരുപദേഷ്ടാക്കന്മാരുടെ വരവ് (2:1-22). അവര്‍ കര്‍ത്താവിന്റെ വരവിനെ നിഷേധിക്കും. (3:3-4).
പ്രമേയം
ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ്
സംക്ഷേപം
1. അഭിവാദ്യം. — 1:1, 2
2. ക്രിസ്തീയ ഗുണങ്ങളിൽ വളരുക. — 1:3-11
3. പത്രോസിന്റെ സന്ദേശത്തിന്റെ ഉദ്ദേശം, — 1:12-21
4. ദുരുപദേഷ്ടാക്കന്മാർക്കെതിരെ മുന്നറിയിപ്പ്. — 2:1-22
5. ക്രിസ്തുവിന്‍റെ മടങ്ങിവരവ്. — 3:1-16
6. സമാപനം — 3:17, 18