2 കൊരി.
2 കൊരിന്ത്യർ
ഗ്രന്ഥകര്‍ത്താവ്
തന്റെ ജീവിതത്തിലെ ഒരു വിഷമസന്ധിയിലാണ് പൗലോസ് കൊരിന്ത്യർക്ക് ഈ ലേഖനം എഴുതുന്നത്. കൊരിന്തിലെ സഭ ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുന്നു എന്ന് മനസ്സിലാക്കിയ പൗലോസ് സഭയിലെ ഐക്യം സംരക്ഷിക്കുവാൻ ശ്രമിക്കുന്നു. ഈ ലേഖനമെഴുതുമ്പോൾ തീവ്രമായ മാനസിക വ്യഥയിലായിരുന്നു പൗലോസ് കാരണം താൻ കൊരിന്തു സഭയെ അത്രമാത്രം സ്നേഹിച്ചിരുന്നു. മനോദുഃഖം തന്നെ തളർത്തിയെങ്കിലും ദൈവം “എന്റെ കൃപ നിനക്ക് മതി എന്റെ ശക്തി ബലഹീനതയിൽ തികഞ്ഞ് വരുന്നു” എന്ന വചനത്താല്‍ പൗലോസിനെ ശക്തിപ്പെടുത്തുന്നു. 2. കൊരി. 12:7-10. ഈ പുസ്തകത്തിൽ തന്റെ ശുശ്രൂഷയെയും അപ്പോസ്തലിക അധികാരത്തെയും കുറിച്ച് പൗലോസ് വ്യക്തമാക്കുന്നു താൻ ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട അപ്പോസ്തലൻ ആണെന്ന് സത്യം ഇതിലൂടെ വെളിപ്പെടുത്തുന്നു. 2 കൊരി. 1:1. ക്രൈസ്തവ വിശ്വാസത്തെ കുറിച്ച് ധാരാളം കാര്യങ്ങൾ പൗലോസ് ഇതിൽ പ്രതിപാദിക്കുന്നുണ്ട്.
എഴുതപ്പെട്ട കാലഘട്ടവും സ്ഥലവും
ഏകദേശം ക്രിസ്താബ്ദം. 55 - 56.
മാസിഡോണിയയില്‍ വച്ചാണ് താൻ ഈ പുസ്തകം എഴുതുന്നത്.
സ്വീകര്‍ത്താവ്
റോമൻ പ്രവിശ്യയായ അഖായയുടെ തലസ്ഥാനമായിരുന്ന കൊരിന്തിലെ ദൈവസഭക്കാണ് ആണ് പൗലോസ് ഈ ലേഖനം എഴുതുന്നത്. (2 കൊരി 1:1).
ഉദ്ദേശം
ഈ ലേഖനത്തിന്റെ രചനക്ക് പിന്നിൽ പൗലോസിന് പല ലക്ഷ്യങ്ങളും ഉള്ളതായി കാണാം പ്രധാനമായും തൻറെ ആദ്യത്തെ കത്തിനോട് കൊരിന്ത്സഭ കാണിച്ച ആദരവിൽ തനിക്കുള്ള സന്തോഷത്തെ അറിയിക്കുന്നു, മാത്രമല്ല ഏഷ്യയിൽ വച്ച് തനിക്ക് നേരിട്ട പ്രതിസന്ധികളെക്കുറിച്ചും അറിയിക്കുക. തൻറെ ശാസനയിൽ ദുഃഖിച്ച വ്യക്തിയോട് ക്ഷമാപണം നടത്തുക ക്രൈസ്തവ ശുശ്രൂഷയുടെ മഹത്വത്തെയും വിലയെക്കുറിച്ചും വിവരിക്കുക, യെരുശലേമില്‍ കഷ്ടം അനുഭവിക്കുന്ന ജനത്തെ സഹായിക്കുന്ന ധന സമാഹരണത്തിലേക്ക് കൈയയച്ച് സഹായം ചെയ്യുവാന്‍ ജനത്തെ ഉത്സാഹിപ്പിക്കുക.
പ്രമേയം
പൗലോസിനെ അപ്പോസ്ഥലത്തിൻറെ പ്രതിരോധം
സംക്ഷേപം
1. ശുശ്രൂഷയെ കുറിച്ച് പൗലോസിന്റെ വിശദീകരണം — 1:1-7:16
2. ജനത്തിനുള്ള ധനശേഖരണം — 8:1-9:15
3. അധികാരത്തെക്കുറിച്ച് വിശദീകരിക്കുന്നു — 10:1-13:10
4. ആശീർവാദം — 13:11-14